സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ, ബോംബിങ്ങിലും പതറാത്ത ധൈര്യം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് പുരസ്‌ക്കാരം

0
271
  • ലൈവായി വാര്‍ത്ത വായിച്ചു കൊണ്ടിരിക്കേയാണ് മിസൈല്‍ ആക്രമണമുണ്ടായത്.സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ തകര്‍ന്നു വീഴുന്നത് ലോകം ലൈവായി കണ്ടു

തെഹ്‌റാന്‍: ഓര്‍ക്കുന്നില്ലേ സഹര്‍ ഇമാമിയെ. സയണിസ്റ്റ് മിസൈലുകള്‍ ചീറിപ്പായുന്ന ഇറാനില്‍ നിന്ന് വാര്‍ത്തകള്‍ പുറം ലോകത്തെത്തിച്ച മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍. വാര്‍ത്ത വായിച്ചതിന്റേ പേരിലല്ല സഹര്‍ ഇമാമിനെ ലോകമറിഞ്ഞത്. ലൈവായി വാര്‍ത്ത വായിച്ചു കൊണ്ടിരിക്കേയാണ് മിസൈല്‍ ആക്രമണമുണ്ടായത്.സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ തകര്‍ന്നു വീഴുന്നത് ലോകം ലൈവായി കണ്ടു.

സ്റ്റുഡിയോ കുലുങ്ങിയപ്പോള്‍ സഹര്‍ ഇമാമിക്ക് താല്‍ക്കാലികമായി പുറത്തേക്ക് മാറേണ്ടിവന്നു. എന്നാല്‍, അപകടകരമായ സാഹചര്യം വകവയ്ക്കാതെ അവര്‍ ഉടന്‍ തിരിച്ചെത്തി വാര്‍ത്താ അവതരണം പുനരാരംഭിച്ചു. സ്റ്റുഡിയോയില്‍ പുക നിറയുന്നതിന് തൊട്ടുമുമ്പ്, ഇസ്‌റാഈലിനെതിരെ വിരല്‍ ചൂണ്ടി അവര്‍ നടത്തിയ ആംഗ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ ധീരമായ നീക്കം ഇറാനിയന്‍ ജനതയുടെ പ്രതിരോധ മനോഭാവത്തിന്റെ പ്രതീകമായി മാറി.

ഇസ്‌റാഈല്‍ ആക്രമണത്തിനിടയിലും സ്റ്റുഡിയോയില്‍ സഹര്‍ ഇമാമി പ്രകടിപ്പിച്ച ധീരതയെ ആദരിച്ചിരിക്കുകയാണ് വെനിസ്വേല.  സിമോണ്‍ ബോളിവര്‍ സമ്മാനം നല്‍കിയാണ് ഇമാമിയെ ലാറ്റിനമേരിക്കന്‍ രാജ്യം ആദരിച്ചിരിക്കുന്നത്.

ഇമാമിക്കും റിപബ്ലിക് ഓഫ് ഇറാന്‍ ന്യൂസ് നെറ്റ് വര്‍ക്കില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുമായി പുരസ്‌കാരം നല്‍കുകയാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ പറഞ്ഞു. ഇറാനിയന്‍ ജനത വീരോചിതമായി ചെറുത്തുനില്‍ക്കുന്ന ഘട്ടത്തില്‍ അവര്‍ക്കൊപ്പം നിന്ന് സത്യം ലോകത്തെ അറിയിച്ച ഇറാനിയന്‍ മധായമപര്‍ത്തക സഹര്‍ ഇമാമിയുടെയും അവരുടെ സഹപ്രവര്‍ത്തകരായ നിമ രജബ്ബൂറിന്റെയും മസൂമെ അസിമിയുടെയും ധൈര്യത്തെ അംഗീകരിക്കാനുള്ള മാനവികതയുടെ ഏകകണ്ഠമായ വികാരമായി  ഈ അവാര്‍ഡ് സമ്മനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെനസ്വേലയിലെ ഇറാന്‍ അംബാസിഡര്‍ അലി ചെഗിനിയായിരിക്കും ഇമാമിക്കും ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമായി പുരസ്‌കാരം സ്വീകരിക്കുക.ഇമാമിയെ പ്രശംസിച്ച് ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയും രംഗത്തെത്തിയിരുന്നു.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായതിനിടെ, ഇറാന്‍ ടിവി സ്റ്റുഡിയോ കോമ്പൗണ്ടില്‍ മിസൈല്‍ പതിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.  സോഷ്യല്‍ മീഡിയകലിലും സഹര്‍ ഇമാമിയുടെ ധൈര്യവും ആത്മവിശ്വാസവും വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇറാനിയന്‍ സ്ത്രീകളുടെ ധൈര്യത്തിന്റെ മുഖമാണ് അവര്‍,’ എന്നാണ് സോഷ്യല്‍ മീഡിയ അവരെ വിശേഷിപ്പിച്ചത്ലൈവായി വാര്‍ത്ത വായിച്ചു കൊണ്ടിരിക്കേയാണ് മിസൈല്‍ ആക്രമണമുണ്ടായത്.സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ തകര്‍ന്നു വീഴുന്നത് ലോകം ലൈവായി കണ്ടു.

ഇറാനിലെ ഏറ്റവും പ്രശസ്തയായ വാര്‍ത്താ അവതാരകരില്‍ ഒരാളാണ് സഹര്‍ ഇമാമി. ഫുഡ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അവര്‍, 2010-ല്‍ മാധ്യമരംഗത്തേക്ക് കടന്നുവന്നു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനലില്‍ അവതാരകയായി പ്രവര്‍ത്തിച്ചതിലൂടെ അവര്‍ ദേശീയ ശ്രദ്ധ നേടി. വിവാഹിതയായ അവര്‍ക്ക് ഒരു കുട്ടിയുണ്ട്.