കുവൈതിൽ സ്കൂൾ ടീച്ചറെ ബലാത്സംഗം ചെയ്ത സ്കൂൾ വാച്ച്മാന് വധശിക്ഷ

0
320
  • ഓഫീസിൽ കയറി വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടാണ് വാച്ച്മാന് അധ്യാപികയെ ബലാത്സഗം ചെയ്തത്

കുവൈത്ത് സിറ്റി: സ്‌കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത സ്‌കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സം ചെയ്യുകയായിരുന്നു.

വനിതാ പ്രവാസി അധ്യാപികയെ ബലാത്സംഗം ചെയ്തതിന് കോടതി വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് കുവൈറ്റ് പത്രമായ അൽ റായ് റിപ്പോർട്ട് ചെയ്തു. ഓഫീസിൽ കയറി വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടാണ് വാച്ച്മാന് അധ്യാപികയെ ബലാത്സഗം ചെയ്തത്. പ്രതി ഓഫീസില്‍ കയറി വാതില്‍ അകത്തു നിന്ന് പൂട്ടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

ഇരയെ ആക്രമിച്ചതിനും ബലപ്രയോഗത്തിലൂടെ ബലാത്സംഗം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തി. വിചാരണക്കിടെ പ്രതി കോടതിയില്‍ മൗനം പാലിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു