ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു

0
261

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു. കൊല്ലം ക്ലാപ്പന പുതുത്തെരുവ് കാവുംതറയിൽ പരേതനായ അബ്ദുൽ സലാമിൻ്റെ മകൻ ഷമീർ (38) ആണ് മരിച്ചത്.

താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 18 വർഷത്തിലേറെയായി റിയാദിലുള്ള ഷമീർ ബത്ഹയിലെ ഒരു ഇലക്ട്രിക് ഷോപ്പിൽ ജീവനക്കാരനായിരുന്നു.ഭാര്യ: അൻസില, മക്കൾ: മുഹമ്മദ് ഫർഹാൻ, ഫൈഹ, മുഹമ്മദ് ഫൗസാൻ. മാതാവ്: റംല. സഹോദരങ്ങൾ: ഷാനവാസ്, ഷംല