എട്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

0
249

കോന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ മാത്തൂര്‍ അമ്പലത്തിന് സമീപം അമ്പാടി ഭവനം വീട്ടില്‍ നിന്ന് തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടക്കല്‍ വീട്ടില്‍ അനീഷ്(27)ആണ് അറസ്റ്റിലായത്.

20ന് ഇയാളുടെ വീടിന്റെ ഹാളില്‍ വെച്ചാണ് സംഭവം. കുട്ടി സ്‌കൂള്‍ ടീച്ചറോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വി കെ വിജയരാഘവന്‍, എസ് ഐ ജയരാജ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.