തീപിടുത്ത സാധ്യത: ലക്ഷത്തോളം പവർ ബാങ്കുകൾ തിരിച്ചു വിളിച്ച് വാണിജ്യ മന്ത്രാലയം

0
353

റിയാദ്: തീപിടുത്ത സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലക്ഷത്തോളം പവർ ബാങ്കുകൾ വിപണിയിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ ഉത്തരവ്. ആങ്കർ കമ്പനിയുടെ മോഡലുകളാണ് വിപണിയിൽ നിന്ന് വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചത്.

2023 സെപ്റ്റംബറിനും 2025 ജൂണിനും ഇടയിൽ വിറ്റഴിച്ച (A1257, A1681, A1689, A1647, A1652) മോഡലുകൾ ഉൾപ്പെടെ 88,518 അങ്കർ പോർട്ടബിൾ ചാർജറുകൾ തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

പോർട്ടബിൽ ചാർജർ ആയ ഈ പവർ ബാങ്കുകൾ അമിതമായി ചൂടാകുന്നതിനും തീപിടുത്തമുണ്ടാകുന്നതിനും കാരണമായേക്കാവുന്ന തരത്തിൽ ഈ ഉപകരണങ്ങളുടെ ബാറ്ററിയിൽ ആന്തരിക വൈദ്യുത ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുൻകരുതലെന്നോണം വാണിജ്യ മന്ത്രാലയം തീരുമാനം കൈകൊണ്ടത്..

പൊതുജന സുരക്ഷയെ മുൻനിർത്തി, ഈ മോഡൽ ബാറ്ററി പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താനും ഉൽപ്പന്നം മാറ്റി വാങ്ങുന്നതിനോ റീഫണ്ട് ലഭിക്കുന്നതിനോ കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടു.