- സ്ത്രീയെ മഹ്റം ഇല്ലാതെ നിങ്ങളോടൊപ്പം കൊണ്ടുവന്നുവെന്ന കുറ്റം നിങ്ങൾ ചെയ്തതായി കണക്കാക്കും, അതിന്റേതായ നടപടികൾ നേരിടുകയും വേണം
റിയാദ്: ഒരു ട്രാഫിക് ഓഫീസർക്കോ സൈനിക സുരക്ഷാ ഉദ്യോഗസ്ഥനോ ഒരു വ്യക്തിയെ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖയും ഒപ്പമുള്ള സ്ത്രീയുടെ തിരിച്ചറിയൽ രേഖകളും ആവശ്യപ്പെടാൻ അധികാരമുണ്ടെന്നും ഇരുവരുടെയും ബന്ധം പരിശോധിക്കാൻ അവകാശമുണ്ടെന്നും സഊദി അഭിഭാഷകൻ സിയാദ് അൽ ഷാലൻ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇത് സംബന്ധമായ ഒരു വീഡിയോയിലാണ് അദ്ദേഹം നിയമ വശങ്ങൾ വിശദീകരിച്ചത്. “നിങ്ങളെ തടഞ്ഞുനിർത്തി നിങ്ങളുടെയും നിങ്ങളോടൊപ്പമുള്ള സ്ത്രീയുടെയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ സുരക്ഷാ ഉദ്യോഗസ്ഥന് അവകാശമുണ്ട്. അവർ നിങ്ങളുടെ ഭാര്യയോ ബന്ധുവോ ആണെന്ന് തെളിയിക്കപ്പെട്ടാൽ, നിങ്ങൾക്ക് ഉടൻ പോകാൻ അനുവാദമുണ്ട്.”
“എന്നാൽ, സ്ത്രീ നിങ്ങളുടെ ഭാര്യയല്ലെന്നും ഒരു നിങ്ങൾക്ക് അവളുമായി രക്ത ബന്ധം ഇല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടെത്തുകയാണെങ്കിൽ, ഈ കേസിൽ ഒരു സ്ത്രീയെ മഹ്റം ഇല്ലാതെ നിങ്ങളോടൊപ്പം കൊണ്ടുവന്നുവെന്ന കുറ്റം നിങ്ങൾ ചെയ്തതായി കണക്കാക്കും, അതിന്റേതായ നടപടികൾ നേരിടുകയും വേണം.
കൂടാതെ, ഇത്തരം സാഹചര്യത്തിൽ യുവതിയേയും നിങ്ങളെയും പരിശോധിക്കുവാനും സുരക്ഷ ഉദ്യോഗസ്ഥ ർക്ക് അവകാശമുണ്ടാകും. എന്നാൽ, മറ്റൊരു സ്ത്രീയുടെ സഹായത്തോടെയായിരിക്കണം വനിതയെ പരോശോധിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ കുറ്റകൃത്യം കസ്റ്റഡിയിൽ വെക്കാൻ വകുപ്പുകൾ ഇല്ലാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നുവെന്ന് അൽ ഷാലൻ ഊന്നിപ്പറഞ്ഞു. അതിനാൽ പ്രതികൾക്ക് കോടതിയിൽ ഹാജരാകുന്നതുവരെ ജാമ്യത്തിൽ പോകാൻ അവകാശമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





