- ജിദ്ദയിൽ നിന്ന് പറന്നുയർന്ന സഊദി എയർലൈൻസ് വിമാനത്തിലെ ക്യാബിൻ മാനേജർ ആണ് മരണം പുൽകിയത്
ജിദ്ദ: വിമാനം പറക്കുന്നതിനിടെ സഊദിഎയർലൈൻസ് ക്യാബിൻ മാനേജർ മരണപ്പെട്ടു. ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന സഊദി എയർലൈൻസ് വിമാനത്തിലെ സഊദി ക്യാബിൻ മാനേജർ മുഹ്‌സെൻ ബിൻ സയീദ് അൽ സഹ്‌റാനിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരണവാർത്ത സഊദി എയർലൈൻസ് കമ്പനിയാണ് പുറത്ത് വിട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന സഊദി എയർലയൻസ് SV119 നമ്പർ വിമാനത്തിലാണ് സംഭവം. ഇന്ന് വ്യാഴാഴ്ച തന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ ഇദ്ദേഹത്തിന് ശാരീരിക ക്ഷീണം അനുഭവപ്പെടുകയും പെട്ടെന്നുള്ള ആരോഗ്യസ്ഥിതിയെ തുടർന്ന് ക്യാബിൻ മാനേജർ അൽ സഹ്‌റാനി മരിച്ചുവെന്നും എയർലൈൻ പ്രസ്താവനയിൽ വിശദീകരിച്ചു. ഉടൻ തന്നെ വിമാനം കായ്റോയിലേക്ക് തിരിച്ചു വിടുകയും അടിയന്തിര ലാൻഡിംഗ് നടത്തുകയും ചെയ്തു.
വിമാനത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിമാനത്തിലുണ്ടായിരുന്ന മെഡിക്കൽ രംഗത്തുള്ളവരും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സഹായിക്കാൻ ശ്രമിച്ചുവെങ്കിലും വിമാനം കെയ്‌റോ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി.
ഉയർന്ന പ്രൊഫഷണൽ മനോഭാവം, അച്ചടക്കം, ധാർമ്മികത എന്നിവയാൽ സഹപ്രവർത്തകർക്കിടയിൽ ഏറെ ശ്രദ്ധേയനായിരുന്നു മരണപെട്ട ക്യാബിൻ മാനേജർ മുഹ്‌സെൻ ബിൻ സയീദ് അൽ സഹ്‌റാനി. വ്യോമയാനരംഗത്ത് ഒരു മാതൃകയായിരുന്ന ഇദ്ദേഹത്തിന് സഊദി എയർലൈൻസിൽ ഉയർന്ന അംഗീകാരം ലഭിച്ചിരുന്നുവെന്നും സേവനകാലത്ത് അവാർഡുകളും നേടുകയും ചെയ്തിരുന്നു.
അൽ സഹ്‌റാനിയുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും കമ്പനി ഹൃദയത്തിൽ നിന്നുള്ള അനുശോചനം രേഖപ്പെടുത്തി. അവർക്ക് പൂർണ്ണ പിന്തുണയും പ്രതിസന്ധി ഘട്ടത്തിൽ വിമാന യാത്രക്കാർ സാഹചര്യം മനസ്സിലാക്കിയതിനെയും ക്രൂവുമായുള്ള അവരുടെ സഹകരണത്തെയും കമ്പനി പ്രശംസിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
