റിയാദ്: സഊദിയിൽ ഹിജ്‌റ പുതുവർഷത്തിന് തുടക്കമായി. ഇന്ന് (ബുധ) മാസപ്പിറവി ദർശിച്ചതോടെ നാളെ മുഹറം ഒന്നായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ദുൽഹിജ്ജ 29 ആയിരുന്ന ഇന്ന് മാസപിറവി ദൃശ്യമായിരുന്നു. ഇത് പ്രകാരം 1447 മുഹറം 1 ,26 ജൂൺ 2025 വ്യാഴാഴ്ചയായിരിക്കും.
മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെ മുഹറം ഒന്ന് ആകാനാണ് സാധ്യത. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറങ്ങിയിട്ടില്ല.
