ജുബൈൽ നാടക വേദി ലോഗോ പ്രകാശനവും പ്രഥമ നാടക വിളംബരവും നടത്തി

0
120

ജുബൈൽ: കിഴക്കൻ സഊദയിലെ ജുബൈൽ നഗരത്തിൽ ജുബൈൽ നാടക വേദി ലോഗോ പ്രകാശനവും, പ്രഥമ നാടക വിളംബരവും നടത്തി. ജുബൈൽ ക്ലാസ്സിക്‌ റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടയിൽ JNV ഡയറക്ടറും ഫൗണ്ടറുമായ ബിജു പോൾ നീലീശ്വരത്തിന്റെ അധ്യക്ഷതയിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം നിർവ്വഹിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജുബൈൽ നാടക വേദിയുടെ ലോഗോ പ്രകാശനം സിനിമ പ്രൊഡ്യൂസറും എഴുത്തുകാരനുമായ ജേക്കബ് ഉതുപ്പും, നടനും സംവിധായകനുമായ ജോസഫ് മാത്യുവും ചേർന്നു നിർവഹിച്ചു. പ്രഥമ നാടക വിളംബരം എഴുത്തുകാരൻ സോഫിയ ഷാജഹാനും ലതിക അങ്ങേപ്പാട്ടും നൃത്ത അധ്യാപിക ജൈനി ജോജുവും ചേർന്നു നിർവഹിച്ചു.

മലയാള നാടക എഴുത്തുകാരിൽ അനുഗൃഹീതനായ ഹേമന്ത് കുമാർ എഴുതിയ വെയിൽ എന്ന നാടകം ജുബൈൽ നാടക വേദി ഈ വർഷം ബിജു പോളിന്റെ സംവിധാനത്തിൽ അരങ്ങിൽ എത്തിക്കുമെന്നു സംഘാടകർ അറിയിച്ചു. സംഗീതം അനിൽ മാള, രംഗസംവിധാനം ആർട്ടിസ്റ്റ് വിനോദ് കുഞ്ഞു, പ്രകാശ നിയന്ത്രണം മധു കൊല്ലം എന്നിവരും ജുബൈലിലെ കഴിവുറ്റ അഭിനയ പ്രതിഭകളും കൈകോർക്കുന്നതോടെ കിഴക്കൻ പ്രവിശ്യയ്ക്ക് അരങ്ങു ഉണരുമെന്നു ജുബൈൽ നാടക വേദി പി ആർ ഒ സതീഷ് കുമാർ അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരായ നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ്‌ ജയൻ മെഴുവേലി, ഒ ഐ സി സി ജുബൈൽ ഏരിയ പ്രസിഡന്റ്‌ നജീബ്, ജുബൈൽ മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ ആശംസകൾ അറിയിച്ചു.

ജുബൈൽ മലയാളി സമാജം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അനിൽ മാലൂർ, സതീഷ് ജുബൈൽ, തങ്കു നവോദയ, പ്രകാശൻ താനൂർ, മധു കൊല്ലം, വിനോദ് കെ. കുഞ്ഞ്, മാത്തുക്കുട്ടി പള്ളിപ്പാട്, ലിബി ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജുബൈൽ നാടക വേദി കൺവീനർ അനിൽ റഹിമ സ്വാഗതവും ഫിനാൻസ് കൺട്രോളർ മുരളി മാമത്തു നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക