ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്

0
273

വയനാട്: വെള്ളരി മലയില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകുകയാണ്. മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് സംശയം. ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്ക് തുടരുകയാണ്. ചൂരല്‍മല ഭാഗത്ത് ചെറിയ തോതില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും, ഈ പ്രദേശത്ത് ആള്‍ത്താമസമില്ലാത്തതിനാല്‍ അപകടസാധ്യത കുറവാണ്. അതേസമയം, മുണ്ടക്കൈ- അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. 

പൊലിസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനാല്‍ നിലവില്‍ അപകടാവസ്ഥയില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചു.