സന്ദർശക വിസ പുതുക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽപെട്ടു: മകൾ മരിച്ചു

0
149

ദമ്മാം: സഊദിയിലെ ദമ്മാം അൽഹസക്കടുത്ത് ഹുറൈറയിൽ നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ഒരാൾ മരിച്ചു. ഇന്ന പുലർച്ചയോടെ തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ (18) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സന്ദർശക വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കുന്നതിന് ബഹറൈനിലേക്ക് പോയതായിരുന്നു ഇവർ. വിസ പുതുക്കി തിരിച്ച് റിയാദിലേക്ക് വരുന്നതിനിടെയാണ് അപകടം. ദമാം റിയാദ് ഹൈവേയിൽ ഖുറൈസിന് സമീപം ഹുറൈറയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.