സഊദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ നടപടികൾ VFS പുനരാരംഭിച്ചു

0
319

മുംബൈ: സഊദി അറേബ്യയിലേക്കുള്ള വിസിറ്റിങ് വിസ നടപടികൾ VFS പുനരാരംഭിച്ചു. നേരത്തെ താത്കാലികമായി നിര്‍ത്തിവച്ച ബിസിനസ്, കുടുംബ, സന്ദര്‍ശന വിസകള്‍ക്കുള്ള നടപടികളാണ് VFS വീണ്ടും തുടങ്ങിയത്. നിലവിൽ ജൂൺ 25 മുതൽ കൊച്ചിയിലും കോഴിക്കോടും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിസ നടപടികൾ പൂർത്തീകരിക്കാനുള്ള VFS അപ്പോയ്ന്റ്മെന്റ് ലഭിച്ചിരുന്നില്ല.

എന്ത് കാരണം കൊണ്ടാണ് VFS കേന്ദ്രങ്ങൾ വിസ സ്റ്റാമ്പിങ് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചതെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ്, ഇന്ന് മുതൽ വീണ്ടും അപ്പോയിന്റ്മെന്റ് ഓപ്പൺ ആക്കിയത്. Family Vist കൂടാതെ, business, എന്നിവക്കും നേരത്തെ ഉണ്ടായിരുന്ന Educational Government, Educational Private, Educational Visa – (long-term), Educational Visa – (short-term), Government Visit, Mission And Organization Visit, Resident എന്നീ വിസകളുടെ നടപടികൾക്കും VFS അപ്പോയിന്റ്മെന്റ് ലഭ്യമാണ്.

അതേസമയം, നിലവിൽ സഊദിയിൽ നിന്ന് ലഭിക്കുന്ന സന്ദർശക വിസയിൽ മൾട്ടിയാണോ സിംഗിൾ എൻട്രി ആണോ എന്നത് വ്യക്തമാക്കാത്തത് കുടുംബങ്ങളെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വിസ സ്റ്റാമ്പ് ചെയ്ത് കയ്യിൽ കിട്ടുമ്പോൾ മാത്രമാണ് മൾട്ടി വിസയാണോ സിംഗിൾ എൻട്രി വിസയാണോ എന്ന് അറിയാൻ പറ്റൂ. ഇത്, മൾട്ടി വിസ ഉദ്ദേശിച്ച് ഒരുങ്ങുന്നവർക്ക് തിരിച്ചടിയാണ്. എന്നാൽ, നിലവിൽ സ്റ്റാമ്പ് ചെയ്ത് ലഭിച്ചവർക്ക് മുഴുവൻ 90 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസ മാത്രമാണ് ലഭിച്ചത്.

നിലവിൽ, സഊദിയിലുള്ള മൾട്ടി വിസിറ്റ് വിസക്കാർക്ക് വിസ പുതുക്കുന്നതിനും മറ്റും സഊദിക്ക് പുറത്ത് പോകുന്നതിനോ തിരിച്ച് പ്രവേശിക്കുന്നതിനോ യാതൊരു തടസവുമില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക