രൂപയ്ക്ക് വൻവീഴ്ച, കോളടിച്ച് പ്രവാസികൾ

0
205

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ കലുഷിതമാകുന്നതിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.  രൂപ ഇന്നലെ 22 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 86.77 എന്ന നിലയിലാണ് എത്തിയിട്ടുള്ളത്. ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചതും ഓഹരി വിപണിയുടെ ഇടിവും ഡോളറിനെതിരെ മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കു നേരിട്ട തളര്‍ച്ചയുമാണ് രൂപയ്ക്കു തിരിച്ചടിയായത്.  

അമേരിക്ക പോര്‍വിളികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇറാനിലേയ്ക്കാണെങ്കിലും ഇന്ത്യയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിട്ടുണ്ട്. ഇന്ധന വിലവര്‍ധന ഭീഷണിക്ക് പുറമേ ഡോളറിനെ അപേക്ഷിച്ച് രൂപ ഇടിയുന്നതാണ് പ്രധാന ആശങ്ക. ഇന്നലെ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 86.77 ആയി താഴ്ന്നു. അതായത് ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ എന്നിവ വഴി ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങുന്നതിന് 86.77 ഡോളര്‍ മുടക്കേണ്ട അവസ്ഥയാണ്. ഇന്നലത്തെ അപേക്ഷിച്ച് 22 പൈസയാണ് ഇടിഞ്ഞിട്ടുള്ളത്. മെച്ചപ്പെട്ട നിലയില്‍ മുന്നേറിയിരുന്ന രൂപ യുദ്ധ ആശങ്കകളെ തുടര്‍ന്നാണ് താഴേയ്ക്ക് പോകുന്നത്.