‘കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു, സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു’’; തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം വൈറലായി നടൻ ജോയി മാത്യുവിന്റെ പ്രതികരണം

0
73

നിലമ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.

‘‘കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു’’, എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.

ജോയ് മാത്യു, ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.

ഇടത് സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദൻ അടക്കമുള്ള എഴുത്തുകാർ നിലമ്പൂരിൽ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാർ നിലമ്പൂരിൽ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു. എഴുത്തുകാർ രാഷ്ട്രീയമായും അല്ലാതെയും പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ സ്വരാജിനെ എഴുത്തുകാർ പിന്തുണയ്ക്കുന്നത് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിക്കുകയും ചെയ്തിരുന്നു.

സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കുറിപ്പും പിന്തുണയും വന്നപ്പോൾ കൽപറ്റ നാരായണന് അതിനെതിരെ രംഗത്തുവന്നു. ജോയ് മാത്യു ആര്യാടൻ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയ കാഴ്ചയും കാണാം.

എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാർ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.

അതേസമയം നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.