ബെംഗളൂരു: ഇന്ധനം കുറവായതിനെ തുടര്‍ന്ന് മെയ്ഡേ സന്ദേശം നല്‍കിയ ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഗുവാഹാട്ടി-ചെന്നൈ വിമാനമാണ് ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന 168 യാത്രക്കാരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് സംഭവം. 4.40 ന് ഗുവാഹട്ടിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 7.45ഓടെ ചെന്നൈയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ലാന്‍ഡിംഗ് ഗിയര്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതിന് ശേഷം വീണ്ടും പറന്നുയരുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിൽ നിന്ന് 35 മൈല്‍ അകലെ വെച്ച് പൈലറ്റ് മെയ്ഡേ കാേള്‍ നടത്തി. തുടര്‍ന്ന് അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ രാത്രി 8.20 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
