കണ്ണൂർ: സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സഹോദരിയുടെ മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേര്‍ അറസ്റ്റിൽ
ഉമ്മയോട് റസീന പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്നാണ് അതിക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ലും അടിച്ചു തകർത്തു. പിന്നീട് ബലം പ്രയോഗിച്ച് റസീനയെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.