കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിലുണ്ടായിരുന്ന 4 വയസ്സുകാരന് ദാരുണാന്ത്യം

0
110

തിരുവനനന്തപുരം: പാറശ്ശാല പരശുവക്കലില്‍ 4 വയസ്സുകാരനു ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം. 

കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീണു. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്. 

താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.