ഇറാന്‍: ഇസ്‌റാഈല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്നും ട്രംപ് കാനഡയില്‍ പറഞ്ഞു. ജി7 ഉച്ചകോടിക്കുശേഷം ഇത് നടക്കുമെന്നും ട്രംപ് പ്രതികരിച്ചു. ആവശ്യം ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍ അത് മണ്ടത്തരമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 13ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഇതിനിടെ, ഇസ്‌റാഈലിന്റെ രണ്ട് എഫ്35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്നാണ് ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്.