ഇസ്റാഈൽ നഗരങ്ങളെ വിറപ്പിച്ച് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; ലക്ഷ്യം തെൽ അവീവിവും ഹൈഫയും

0
114

തെഹ്റാന്‍: ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. ട്രൂ പ്രോമിസ് എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഇത് ഒൻപതാം തവണയാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണം.

തെൽ അവീവിലേക്ക് വീണ്ടും ഇറാൻ ആക്രമണം നടത്തി. പലഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ അറിയിച്ചു.

തെഹ്റാനിലെ സർക്കാർ ടിവി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. യുദ്ധത്തിൽ പങ്കാളിയാകില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഗൾഫ് നേതാക്കളെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇറാൻ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് അറിയിച്ചു. ഇസ്രായേലിൽ നിന്ന് വിദേശികളും സ്വദേശികളും ഉൾപ്പെടെ നൂറുകണക്കിന് പേർ യോട്ടുകളിൽ സൈപ്രസിലേക്ക് പലായനം ചെയ്യുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.