അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 17 കാരന്‍. പിതാവിനൊപ്പം നഗരത്തില്‍ എത്തിയ ആര്യന്‍ ടെറസില്‍ നില്‍ക്കുമ്പോള്‍ കൗതുകത്തിനാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നു വീണു. അപകടത്തിന്റെ ഈ ദൃശ്യങ്ങള്‍ ആര്യന്റെ ഫോണില്‍ നിന്നാണ് പുറം ലോകമറിഞ്ഞത്. അപകടത്തിന്റെ തീവ്രത കണ്ട് ലോകം മുഴുവനും ഞെട്ടി. അപകടം ഉണ്ടായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോലീസ് 17കാരനേയും പിതാവിനേയും വിളിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നു പോലീസ് അറിയിച്ചു.
വിമാനത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങി വിമാനം കെട്ടിടത്തില്‍ ഇടിച്ചിറങ്ങി തീപ്പിടിക്കുന്ന ദൃശ്യങ്ങള്‍ ടെറസിന് മുകളില്‍ നിന്നാണ് പകര്‍ത്തിയതെന്ന് ആര്യന്‍ പോലീസിനോട് വിശദീകരിച്ചു. സംഭവത്തിനുശേഷം ആര്യന്‍ ഗ്രാമത്തിലേക്ക് മടങ്ങിയെന്ന് പിതാവ് പറയുന്നു.