ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സഊദിയിലെ ജിസാനിൽ മരണപെട്ടു. കോഴിക്കോട് പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹയാണ് ഇന്ന് ജിസാനിൽ മരണപ്പെട്ടത്. മുപ്പത്തയഞ്ച് വയസായിരുന്നു.
ജിസാൻ ബെയ്‌ശിൽ REVIVA കമ്പനിയിൽ 8 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ജിസാൻ ബൈഷിലെ ജോലിസ്ഥലത്തുവെച്ചാണ് ഹൃദയാഘാതം മൂലം മരണം. പിതാവ് വടക്കെണി കോയാലി, മാതാവ് ഖദീജ. മയ്യിത് ബൈഷ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും 3 കുട്ടികളും നാട്ടിലാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





