ഇസ്റാഈൽ നഗരങ്ങളെ വിറപ്പിച്ച് വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ; ഹൈഫയിൽ നിരവധി സ്ഫോടനങ്ങൾ

0
260

ഇസ്റാഈലിലെ ഹൈഫ ഓയിൽ റിഫൈനറിയും മിസൈൽ ആക്രമണത്തിൽ കത്തിയമരുന്നു

ടെഹ്റാൻ/ടെൽ അവീവ്: ശനിയാഴ്ച രാത്രി വിനാശകരമായ രാത്രിയായിരിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്റാഈൽ നഗരങ്ങളെ വിറപ്പിച്ച് ഇറാന്റെ മിസൈൽ ആക്രമണ പരമ്പര. രാത്രി സംഭവിക്കുന്നത് തടയാൻ കഴിയാത്തതെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ ഉദ്യോഗസ്ഥനും നൽകിയ മുന്നറിയിപ്പിന് പിന്നാലെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ കടുത്ത ആക്രമണം നടത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിരവധി മിസൈലുകൾ ഇസ്റാഈൽ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെങ്കിലും പലതും ഇറാന്റെ ലക്‌ഷ്യം കണ്ടുവെന്നാണ് റിപ്പോർട്ട്. വടക്കൻ തീരദേശ നഗരമായ ഹൈഫയിലും അയൽ പട്ടണമായ തമ്രയിലും ഇറാനിയൻ മിസൈലുകൾ പതിച്ചതായി ഇസ്റാഈൽ ചാനൽ 13 റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടവും സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചതായി ഇസ്റാഈൽ പോലീസ് പ്രസ്താവനയിൽ പറയുന്നു.

വെസ്റ്റേൺ ഗലീലിയിലെ ഒരു ഇരുനില വീട്ടിൽ ഏകദേശം 14 പേർക്ക് പരിക്കേറ്റതായി ഇസ്റാഈൽ അടിയന്തര സേവന ഉദ്യോഗസ്ഥൻ മാഗൻ ഡേവിഡ് അഡോം (എംഡിഎ) പറഞ്ഞു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നേരത്തെ ഇറാന്റെ ഓയിൽ റിഫൈനറിക്ക് നേരെ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയതിന് പ്രതികാരമായിട്ടാണ് ഹൈഫയിലെ ഇസ്‌റാഈലിന്റെ റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാൻ ആക്രമണ ഭീതിയിൽ ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപം നിലയുറപ്പിക്കാൻ ഇസ്‌റാഈൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.

മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാന്‍ നടത്തുന്നുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്റാഈൽ ആവശ്യപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക