ഡിജിസിഎ പരിശോധന; എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകൾ വൈകും

0
149

ന്യൂഡൽഹി: ഡിജിസിഎ നിര്‍ദേശിച്ച പരിശോധന നടത്തേണ്ടതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് വൈകുമെന്ന് എയര്‍ ഇന്ത്യ. സര്‍വീസുകള്‍ വൈകുന്ന വിവരം ടിക്കറ്റെടുത്തവരെ മുന്‍കൂട്ടി അറിയിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

ബോയിങ്ങിന്‍റെ 787 സീരീസിലുള്ള 33 വിമാനങ്ങളിലാണ് അധിക പരിശോധന നടത്തേണ്ടത്. ഇതിൽ ഒന്‍പത് വിമാനങ്ങളില്‍ മാത്രമാണ് പരിശോധന നടത്തിയത്. അപകടത്തിന് പിന്നാലെയാണ് ഡിജിസിഎ വിമാനം പരിശോധിക്കാൻ നിർദേശിച്ചത്.

ബോയിങ് 787 സീരീലെ 34 വിമാനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. ബോയിങ് വിമാനങ്ങളിൽ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കർശനമായ പ്രോട്ടോകൾ പ്രാബല്യത്തിലുണ്ടെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞിരുന്നു.