വിമാനദുരന്തം താൻ നേരത്തേ പ്രവചിച്ചിരുന്നുവെന്ന് അവകാശപ്പെട്ട ജ്യോതിഷിക്ക് സോഷ്യൽ മീഡിയയുടെ ശകാരം. ശർമിഷ്ഠ എന്ന ജ്യോതിഷിയാണ് എക്സിലെ പോസ്റ്റിന്‍റെ പേരിൽ ശകാരവർഷത്തിനിരയായത്.
290ഓളം പേർ മരിച്ച സംഭവത്തിൽ ദുഖം രേഖപ്പെടുത്താനായി എക്സിൽ പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താനിത് നേരത്തേ പ്രവചിച്ചിരുന്നതായി ശർമിഷ്ഠ അവകാശപ്പെട്ടത്. തന്‍റെ മുൻ പ്രവചനങ്ങളുടെ ലിങ്കും ഇതോടൊപ്പം ശർമിഷ്ഠ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്.
“വ്യാഴം ആർദ്രയിൽ പ്രവേശിക്കാനിരിക്കുന്നതേയുള്ളൂ, ഇന്ത്യയിൽ ചൊവ്വയുടെ മഹാദശ ആരംഭിച്ചിട്ടില്ല. എന്നിട്ടും ഒരുപാട് കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞു” എന്നും ശർമിഷ്ഠ എക്സിൽ കുറിച്ചു. വ്യോമയാന മേഖലയിലെ വികസനം വ്യവസായത്തിന്‍റെ നാശത്തിന് വഴിവെക്കുമെന്നാണ് ജൂൺ അഞ്ചിന് അതായത് ദുരന്തത്തിന് ഒരാഴ്ച മുൻപെഴുതിയ പോസ്റ്റിലുള്ളത്.
