സഊദിയിലെത്തിയ കോൺഗ്രസ് നേതാവും MP യുമായ ബെന്നി ബെഹന്നാൻ ദമാം എയർപോർട്ടിൽ കുടുങ്ങി, മണിക്കൂറുകൾ ശ്രമിച്ചിട്ടും പുറത്തിറങ്ങാനായില്ല

0
751

ഇന്ന് ഉച്ചയോടെയാണ് കിഴക്കൻ സഊദിയിലെ ദമാമിൽ തൃശൂർ ഒ.ഐ.സി.സി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനായി ദമാം രാജ്യാന്തര വിമാനതാവളത്തിൽ ബെന്നി ബെഹനാൻ വിമാനം ഇറങ്ങിയത്

ദമാം: സഊദിയിലെത്തിയ കോൺഗ്രസ് നേതാവും MP യുമായ ബെന്നി ബെഹന്നാൻ ദമാം എയർപോർട്ടിൽ കുടുങ്ങി. ഇതോടെ മണിക്കൂറുകൾ ശ്രമം നടസർത്തിയെങ്കിലും പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ ഇന്ന് രാത്രി തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. ദമാമിൽ തൃശൂർ ഒ.ഐ.സി.സി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയയതായിരുന്നു കോൺഗ്രസ് നേതാവും എം.പിയുമായ ബെന്നി ബെഹന്നാൻ.

എം പിയായ ബഹന്നാൻ ഡിപ്ലോമാറ്റിക് ആണ് വന്നതെങ്കിലും യാത്രക്ക് ആവശ്യമായ വിസാ നടപടിക്രമങ്ങൾ പാലിക്കാത്തതാണ് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നത്. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉടമകൾ സഊദിയിൽ വരുന്നത് സംബന്ധിച്ച് നേരത്തെ അറിയിക്കണം എന്നതാണ് ചട്ടം. എന്നാൽ ബെന്നി ബഹന്നാൻ സഊദി അധികൃതരെ കൃത്യമായി അറിയിക്കാത്തതാണ് പുറത്തിറങ്ങുന്നതിൽ നിന്ന് എമിഗ്രേഷൻ വിലക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം.ഡിപ്ലോമാറ്റിക് പാസ്പോര്ട്ട് ഉടമകൾ അവരുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ നേരത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇതാണ് പുറത്തിറങ്ങാൻ തടസമായത് എന്നാണ് പ്രാഥമിക വിവരം.

ഇന്ന് ഉച്ചയോടെയാണ് കിഴക്കൻ സഊദിയിലെ ദമാമിൽ തൃശൂർ ഒ.ഐ.സി.സി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനായി ദമാം രാജ്യാന്തര വിമാനതാവളത്തിൽ ബെന്നി ബെഹനാൻ വിമാനം ഇറങ്ങിയത്. ഇന്ന് ആറു മണിക്കൂർ നേരത്തേക്ക് മാത്രമാണ് ബെന്നി ബെഹന്നാൻ എത്തിയിരുന്നത്. പുറത്തിറങ്ങാൻ തടസം നേരിട്ടതോടെ ഇദ്ദേഹത്തെ പുറത്തിറക്കുന്നതിനുള്ള നിരവധി വഴികൾ സംഘാടകർ തേടിയെങ്കിലും എയർപോർട്ട് അധികൃതർ അനുമതി നൽകിയില്ല.

ഇതിനെ തുടർന്ന് ഇന്ന് രാത്രിയിലുള്ള വിമാനത്തിൽ തന്നെ അദ്ദേഹം തിരിച്ചുപോകും. ഇന്ന് ഉച്ചയോടെ ദമാമിലെത്തി കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്ത് രാത്രി ഇതേ ഫ്ലൈറ്റിൽ തന്നെ തിരിച്ചുപോകാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. നിലവിൽ ദമാം വിമാനത്താവളത്തിലാണ് ബെന്നി ബെഹന്നാൻ ഉളളത്.

LEAVE A REPLY

Please enter your comment!
Please enter your name here