ദമാം: സഊദിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് അടിയന്തിര ഘട്ടങ്ങളിൽ പോലും ഇൻഷുറൻസ് ലഭിക്കാതെ ബുദ്ധിമുട്ടുന്നതും ഒടുവിൽ വൻ തുക കണ്ടെത്തി ചികിത്സ നേടുന്നതും അല്ലെങ്കിൽ നാട്ടിലേക്ക് പോകുന്നതും സർവ്വ സാധാരണമാണ്. അടിയന്തിര ഘട്ടങ്ങളിൽ ഇത്തരം ഇൻഷുറൻസ് ഉപയോഗിക്കാമെങ്കിലും സാധാരണയായി മലയാളികൾ ഉൾപ്പെടെ അത് ഉപയോഗപ്പെടുത്താറില്ല എന്നതാണ് വാസ്തവം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പലപ്പോഴും ആശുപത്രികളിൽ പോകുമ്പോൾ റിസപ്‌ഷനിൽ നിന്ന് ആദ്യമേ കേൾക്കുന്നത് വിസിറ്റ് വിസ ആണോ എങ്കിൽ ഇൻഷുറൻസ് ലഭ്യമല്ല എന്നതായിരിക്കും. അടിയന്തിര സാഹചര്യം പറഞ്ഞാൽ തന്നെ സാങ്കേതികത്വം ഉന്നയിച്ച് ഇൻഷുറൻസ് കമ്പനി തള്ളുകയും ചെയ്യും. എന്നാൽ, അടിയന്തിര സാഹചര്യങ്ങളിൽ നിർബന്ധമായും ഇൻഷുറൻസ് ലഭിക്കും എന്നതിനുള്ള തെളിവാണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ നടന്നത്. മലയാളിയുടെ അടിയന്തിര ചികിത്സക്കായി ഇൻഷുറൻസ് അനുമതി നിഷേധിച്ചു ചികിത്സാനുമതി തടഞ്ഞപ്പോൾ നടത്തിയ ഇടപെടൽ ആണ് അവസാനം ആശ്വാസമായത്.
സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ മേയ് 30-നായിരുന്നു ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് സ്‌ട്രോക് വന്ന് വിസിറ്റ് വിസയിലെത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷാജഹാനെ (57)
മസ്തിഷ്കാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജുബൈലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഇൻഷുറൻസ് കമ്പനിക്ക് റിക്വസ്റ്റ് കൊടുത്തപ്പോൾ സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനി അപ്രൂവൽ അപേക്ഷ നിരസിച്ചു.
ആശുപത്രിയിൽനിന്നയച്ച ചികിത്സക്കുള്ള ഇൻഷുറൻസ് അപ്രൂവൽ സ്വകാര്യ ഇൻഷുറൻസ് കമ്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയായിരുന്നു. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും ജുബൈലിലെ ആശുപത്രിയിലെ വലിയ ബിൽ തുക അടക്കാൻ കഴിയാതെ വിഷമസന്ധിയിലായി. തുടർന്നാണ് നടപടികളിലേക്ക് കടന്നത്. റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ അഡ്വ. ഷാനവാസ് ആലുവയുടെ നിർദേശമനുസരിച്ച് https://www.ia.gov.sa/contact എന്ന ലിങ്ക് വഴി ഇൻഷുറൻസ് അപ്രൂവൽ ലഭിക്കാത്തത് ചൂണ്ടിക്കാട്ടി അതോറിറ്റിക്ക് പരാതി അയച്ചതാണ് വഴിത്തിരിവായത്.
ആശുപത്രിയിൽനിന്ന് ഇൻഷുറൻസ് കമ്പനിക്ക് അയച്ച അപ്രൂവൽ റിക്വസ്റ്റ് നമ്പർ, ഇതുവരെയുള്ള മെഡിക്കൽ റിപ്പോർട്ട്, അടച്ച തുകയുടെ ബില്ലുകൾ, പോളിസിയുടെ വിവരങ്ങൾ (https://www.chi.gov.sa യിലും ലഭ്യമാണ്), വിസയുടെ കോപ്പി, പാസ്പോർട് കോപ്പി എന്നിവ പരാതിക്കൊപ്പം അറ്റാച്ച് ചെയ്തു. എന്നാൽ, ഇൻഷുറൻസ് അതോറിറ്റിയുടെ ഇടപെടൽ ഏവരെയും ഞെട്ടിച്ചു. പെരുന്നാൾ അവധി ദിനങ്ങളായിട്ടും രണ്ടു ദിവസത്തിനുള്ളിൽ അതോറിറ്റി പ്രശ്നപരിഹാരം നടത്തി ചികിത്സക്കുള്ള അപ്രൂവൽ ആയിട്ടുണ്ട് എന്ന സന്ദേശം ഷാജഹാന് എസ്.എം.എസ് ആയി ലഭിച്ചു.
നാട്ടിൽ പോകാൻ തയാറായി നിന്ന ഷാജഹാന് വളരെ ആശ്വാസകരമായ ഇടപെടലാണ് സഊദി ഇൻഷുറൻസ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതോടെ ചികിത്സ സംബന്ധമായ സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ നാട്ടിലേക്കുള്ള യാത്ര എളുപ്പമായി.
അസുഖം ഗുരുതരമായതിനാൽ ആശുപത്രിയിൽനിന്നും ലഭിച്ച ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ റിപ്പോർട്ടും എയർ ഇന്ത്യയുടെ ഓഫിസിലേക്ക് അയച്ച് അപ്രൂവൽ ലഭിച്ചതിന് ശേഷം മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. തുടർചികിത്സക്കായി സുഹൃത്തിനോടൊപ്പം വീൽചെയറിന്റെ സഹായത്തോടെ എയർ ഇന്ത്യ എക്‌സ്പ്രസിൽ ഷാജഹാൻ തിങ്കളാഴ്ച നാട്ടിലേക്ക് തിരിച്ചു.
ഈ വർഷം ആദ്യമാണ് ഷാജഹാൻ വിസിറ്റ് വിസയിൽ സൗദിയിൽ എത്തിയത്. വിസക്കൊപ്പം നിലവിൽ ആരോഗ്യ ഇൻഷുറൻസും നിർബന്ധമായും എടുത്തിരിക്കണം എന്നതാണ് ചട്ടം. എന്നാൽ, ഇത് വെറുതെ ഒരു ഫോർമാലിറ്റി മാത്രമാണ് എന്നതാണ് ഏവരുടെയും ധാരണ. ഈ ഇതെടുത്തതാണ് സഹായകമായത്. ഇതേ ഇൻഷുറൻസിൽ അടുത്തിടെ ബഹ്റൈനിൽ പോയി വിസ പുതുക്കി വരികയും ചെയ്തിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക