അശ്ലീല ചിത്രം വരച്ച 200 വര്‍ഷം പഴക്കമുള്ള ഗർഭനിരോധന ഉറ പ്രദര്‍ശനത്തിന്; വൻ തിരക്ക്

0
1907

സാധാരണഗതിയില്‍ ചരിത്ര മ്യൂസിയങ്ങളിലോ ആര്‍ട്ട് മ്യൂസിയങ്ങളിലോ ആൾത്തിരക്ക് ഉണ്ടാവണമെങ്കില്‍ സ്കൂൾ കുട്ടികളെത്തണം എന്നതാണ് ഒരു പൊതു അവസ്ഥ. എന്നാല്‍, നെതർലാന്‍ഡിലെ ആംസ്റ്റര്‍ഡാമിലെ റിക്സ് മ്യൂസിയത്തില്‍ ഇപ്പോൾ തിരക്കോട് തിരക്കാണ്.

അടുത്തിടെ അവിടെ പ്രദര്‍ശനത്തിനെത്തിച്ച ഒരു പുരാവസ്തു കാണാനാണ് ഇത്രയും തിരക്കെന്ന് മ്യൂസിയം അധികൃതര്‍ പറയുന്നു. ഈ പുരാവസ്തുവാകട്ടെ കാമോദ്ദീപകമായ ഒരു ചിത്രം വരച്ച 200 വര്‍ഷം പഴക്കമുള്ള ഗര്‍ഭ നിരോധന ഉറയായിരുന്നു.

ഈ പുരാതന ഗര്‍ഭ നിരോധന ഉറ നിര്‍മ്മിച്ചിരിക്കുന്നത് റബ്ബറോ മറ്റ് സിന്തറ്റിക്ക് വസ്തുക്കളോ കൊണ്ടല്ല. മറിച്ച് ആടിന്‍റെ അപ്പന്‍ഡിക്സ് കൊണ്ടാണെന്ന് കരുതപ്പെടുന്നു. റിക്സ് മ്യൂസിയത്തില്‍ എത്തിയ ആദ്യത്തെ ഗര്‍ഭ നിരോധന ഉറയാണിതെന്ന് അധികൃതകർ പറയുന്നു.

അൾട്രാവയലറ്റ് വികിരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധിയില്‍ പുരാതന ഗര്‍ഭ നിരോധന ഉറ ഇതുവരെയും ആരും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. 19 -ാം നൂറ്റാണ്ടിലെ യൂറോപ്പിലെ ലൈംഗിക തൊഴിലിനെ കുറിച്ച് നടക്കുന്ന ഒരു പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് 1830 -കളിലേതെന്ന് കരുതുന്ന ഈ ഗര്‍ഭ നിരോധന ഉറ പ്രദര്‍ശനത്തിനെത്തിയത്.

‘എന്‍റെ തെരഞ്ഞെടുപ്പ്’ എന്നതാണ് അര്‍ത്ഥമാക്കുന്ന ഗര്‍ഭ നിരോധന ഉറയില്‍ എഴുതിയിരിക്കുന്ന ‘വോല മോന്‍ ഷ്വ’ എന്ന കുറിപ്പ് ഒരേസമയം ഗീക്ക് മിത്തോളജിയില്‍ നിന്നും പാരീസിലെത്തിയ ന്യായത്തെ ബ്രഹ്മചര്യത്തെയും ഒരു പോലെ പരിഹസിക്കുന്നതായി ക്യൂറേറ്റര്‍ പറഞ്ഞു.

1839 -ല്‍ ലോകത്ത് ആദ്യമായി റബ്ബർ കണ്ട് പിടിക്കുന്നതിന് മുമ്പ് ലിനന്‍. മൃഗങ്ങളുടെ ചര്‍മ്മം എന്നിവ കൊണ്ടാണ് ഗര്‍ഭ നിരോധന ഉറകൾ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍, ഇത്തരം ഗര്‍ഭ നിരോധ ഉറകൾ ഉപയോഗിച്ചത് കൊണ്ട് ലൈംഗിക രോഗങ്ങൾ തടയുന്നതിനോ ഗര്‍ഭ ധാരണം തടയുന്നതിനോ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 19 -ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ കത്തോലിക്കാ സഭയുടെ അപ്രമാധിത്വമായിരുന്നു. അതിനാല്‍ തന്നെ പുതുതായി കണ്ടെത്തിയ ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ സഭ തയ്യാറായിരുന്നില്ലെന്നും മ്യൂസിയം അധികാരികൾ ചൂണ്ടിക്കാണിക്കുന്നു.

സാധാരണയായി ബാര്‍ബര്‍ ഷാപ്പുകളിലും ലൈംഗിക തൊഴില്‍ നടക്കുന്ന ബ്രോത്തലുകളിലുമാണ് ഇത്തരം ഗര്‍ഭ നിരോധന ഉറകളുടെ വ്യാപാരം നടന്നിരുന്നത്. അതേസമയം ആവശ്യക്കാര്‍ക്ക് അനുസരിച്ച് ഗര്‍ഭ നിരോധന ഉറകൾ നിർമ്മിച്ച് കൊടുക്കുന്ന കടകളും അക്കാലത്ത് സജീവമായിരുന്നതായി പറപ്പെടുന്നു. അടുത്ത നവംബര്‍ വരെ മ്യൂസിയത്തില്‍ ഈ പുരാതവ വസ്തും പ്രദര്‍ശിപ്പിക്കപ്പെടുമെങ്കിലും ഇപ്പോഴേ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ക്യൂറേറ്റര്‍ ജോയ്സ് സെലന്‍ പറയുന്നു.