കരൾ രോഗം ബാധിച്ച് മലയാളി സഊദിയിൽ മരണപ്പെട്ടു

0
995

കൊല്ലം സ്വദേശിയാണ് ജിസാനിൽ മരണപ്പെട്ടത്

ജിസാൻ: ഗുരുതരമായ കരൾ രോഗം ബാധിച്ച് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം ഇളമാട് നെട്ടയം തെറ്റിക്കാട് നാസില മൽസിലിൽ നൗഷാദ് (55) നിര്യാതനായി. രണ്ടാഴ്ച മുമ്പ് ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിരുന്ന നൗഷാദിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പത്തു ദിവസം മുമ്പാണ് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസാർ ആശുപത്രിയിലേക്ക് മാറ്റിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് രാവിലെ ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ജിസാൻ ദർബിൽ ഡ്രൈവറായിരുന്നു. നൗഷാദിന്റെ മരണ വിവരമറിഞ്ഞ് ജിദ്ദയിൽ ജോലിചെയ്യുന്ന അനുജൻ അബ്ദുൾ സത്താർ ജിസാനിൽ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള തീരുമാനത്തിലാണ് ബന്ധപ്പെട്ടവർ.

ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമ നടപടികൾ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗവുമായ ഷംസു പൂക്കോട്ടൂറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. സൈനല്ലാബ്ദീനിൻ്റെയും ഫാത്തിമ ബീബിയുടെയും മകനാണ്. ഷൈലജയാണ് ഭാര്യ. മക്കൾ: നാസില, നൗഫി, നസി, മാഹിൻ എന്നിവർ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക