ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ചു; പോലീസുകാരനെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ച പൊലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസ്.

ഭാര്യയുടെ പരാതിയിൽ വാഴക്കാട് പൊലീസാണ് കേസെടുത്തത്. മർദനത്തിൽ ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.