മലയാളി യുവ സംരംഭകൻ മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ മരിച്ചു

0
1100

മക്ക: മലയാളി യുവ സംരംഭകൻ മക്കയിൽ
ഹജ്ജ് കർമ്മത്തിനിടെ മരിച്ചു. മലപ്പുറം പുത്തനത്താണി സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ആണ് മരിച്ചത്.

ഹജ്ജ് കർമ്മങ്ങൾക്കിടെ മിനയിൽ വെച്ചായിരുന്നു മരണം. മിനയിൽ ജംറകളിലെ കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷമാണ് മരിച്ചത്.ഖബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയിൽ നടക്കും. അബുദാബി അൽ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.

സൽമയാണ് ഭാര്യ. നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ എന്നിവർ മക്കളാണ്. പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്).