പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ, നടുറോഡില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് | VIDEO

0
775

കേദാര്‍നാഥ്: യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി പോകുകയായിരുന്ന ഹെലികോപ്റ്ററാണ് യന്ത്രതകരാര്‍ മൂലം ഹൈവേയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ഹെലികോപ്റ്റര്‍ ഇറങ്ങിയതോടെ ഈ സമയം റോഡിന്റെ സൈഡിൽ നിർത്തിയിട്ട കാര്‍ ഇതിനടിയില്‍പ്പെടുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. റോഡിലുണ്ടായിരുന്ന യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.52 ന് ബരാസു ബേസില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ സുരക്ഷിതരാണ്. പൈലറ്റിന് നിസാര പരുക്കേറ്റിട്ടുണ്ട്. ടേക്ക് ഓഫിനിടെ തന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നുവെന്ന് പറയുന്നു. അടിയന്തര ലാന്‍ഡിങ്ങിനിടെ സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.