മെസ്സിക്കും അർജന്റീനക്കും പുറമെ കേരളത്തിലേക്ക് സഊദി ഫുട്ബോൾ ടീമും എത്തിയേക്കും

0
443

മെസിയെ കേരളത്തിലെത്തിക്കാന്‍ മാച് ഫീ അടച്ചു; തുക എത്രയെന്ന് അറിയില്ല: മന്ത്രി

അര്‍ജന്റീനയെയും മെസിയെയും കേരളത്തിലെത്തിക്കാന്‍ മാച് ഫീ അടച്ചെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. കരാര്‍ പ്രകാരം കളിക്കു മുന്‍പുള്ള തുക അടച്ചെന്നാണ് സ്പോണ്‍സര്‍ പറഞ്ഞത്. തുക എത്രയെന്ന് സര്‍ക്കാരിന് അറിയില്ല. കളി എവിടെയെന്ന്  തീരുമാനിക്കണം. അതിനായി അര്‍ജന്‍റീന ടീം അധികാരികള്‍ കേരളത്തിലെത്തണം. തിരുവനന്തപുരത്തിനായിരിക്കും മുന്‍ഗണന. രണ്ടാം സ്ഥാനത്ത് കൊച്ചിയായിരിക്കുമെന്നും സ്പോർട്സ് മന്ത്രി വി അബ്ദുറഹ്മാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കളി നടക്കുമ്പോൾ നമ്പർ വൺ ടീമിനോട് ഏറ്റു മുട്ടാൻ ശക്തരായ എതിർ ടീമിനെയും കേരളം നോക്കുന്നുണ്ട്. സഊദി അടക്കം അഞ്ചു ടീമുകള്‍ ആണ് എതിരാളിയായി പരിഗണനയിലുള്ളത്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ അർജന്റീനയെ മുട്ടുമടക്കി തോൽപ്പിച്ച സഊദി ടീം ലോക ശ്രദ്ധ നേടിയിരുന്നു. അന്ന് ആഗോള ശ്രദ്ധ നേടിയ സംഭവം ആയിരുന്നു സഊദി അറേബ്യയുടെ ആ നേട്ടം. സഊദി ടീം ക്യാപ്റ്റൻ സ്വാലിഹ് അൽ ദോസരിയുടെ അന്നത്തെ പ്രകടനവും ആഗോള മാധ്യമങ്ങളിൽ ശ്രദ്ധേയമായ വാർത്തയായിരുന്നു. സഊദി അറേബ്യ ഒരു വലിയ പരാജയം മറികടന്നുവെന്നും അർജന്റീനയെ 2-1 ന് പരാജയപ്പെടുത്തിയെന്നും രേഖപ്പെടുത്തിയ മത്സരം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായാണ് അറേബ്യയുടെ തകർപ്പൻ ടീമിനോട് മെസിയും കൂട്ടരും പരാജയപ്പെട്ടത് അന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വരെ വിലയിരുത്തിയത്.

മേസിയെയും അർജന്റീന ടീമിനെയും എതിർ ടീമിനെയും കേരളത്തിൽ എത്തിക്കാൻ സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്പോണ്‍‌സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന്‍ വിശദീകരിച്ചു. 

മെസ്സിയും അർജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസ്സിയും സംഘവും എപ്പോൾ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സ്പോൺസർമാർ   തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അർജന്റീന ടീമിന് നൽകേണ്ടി വരിക. ഇതിൽ 77 കോടി രൂപ അഡ്വാൻസായി നൽകണം. ഇതിൽ സ്പോൺസർമാർ വീഴ്ച വരുത്തി എന്നായിരുന്നു വിവരം. കഴിഞ്ഞ ഏപ്രിലിലും മെസ്സിയും അർജന്റീനയും കേരളത്തിലെക്ക് എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനകം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക