കോഴിക്കോട് വിമാനത്താവളം ഡയറക്ടർ ആയി മുനീർ മാടമ്പാട്ട് ചുമതലയേറ്റു

0
302

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്ന മുനീർ മാടമ്പാട്ടിനെ കോഴിക്കോട് വിമാനത്താവളം ഡയറക്ടറായി നിയമിച്ചു. സി വി രവീന്ദ്രൻ വിരമിച്ചതിനെ തുടർന്നാണ്  പുതിയ ചുമതല.

1996 ൽ കോഴിക്കോട് വിമാനത്താവളത്തിൽ സേവനം ആരംഭിച്ച മുനീർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുംബൈ, മംഗളൂരു, അഗർത്തല നാഗ്പൂർ വിമാനത്താവളങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2014 ലാണ് കോഴിക്കോട് വിമാനത്താവളത്തിൽ ചുമതലയേറ്റത്. കോഴിക്കോട് വിമാനത്താവളത്തിന്റെ വിവിധ വികസന കാര്യങ്ങളിൽ പ്രത്യേകം താല്പര്യമെടുത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയ മുനീർ, മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത താനാളൂർ സ്വദേശിയാണ്. തിരൂർ എം ഇ എസ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഷാലിമയാണ് ഭാര്യ.

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ഡയരക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട മുനീർ മാടംബത്തിനെ മലബാർ ഡവല പ്പ്മെന്റ് ഫോറം ഭാരവാഹികൾ
സന്ദർശിച്ചു. കരിപ്പൂർ വിമാനത്താവളത്തിന്റെ
വികസനവും, രിസ നിർമ്മാണം, വൈഡ് ബോഡി വിമാനങ്ങളുടെ സർവ്വീസ് തുടങ്ങിയ കാര്യങ്ങളി
ൽ എം.ഡി.എഫ് നടത്തിവരുന്ന നയന്ത്ര നീക്കങ്ങളെ കുറിച്ച് ആശയവിനിമയം നടത്തി. എം.ഡി.എഫ് ജനറൽ സെക്രട്ടരി കെ. ഖൈസ് അഹമ്മദ് വിമാന ത്താവള ഡയരക്ടറെ പൊന്നാട അണിയിച്ചു.

മലബാർ ഡവലപ്പ്മെന്റ് ഫോറം ഭാരവാഹികളായ ആർ.ജയന്ദ് കുമാർ, ബാവ ഇറുകുളങ്ങര, ട്രഷറർ പി.പി.ശബീർ ഉസ്മാൻ, പ്രസിഡണ്ട് കെ.എം.ബഷീർ, സഹീർ അലി കോളിയോട്ട്, സ്വാലിഹ് ബറാമി എന്നിവർ സംബന്ധിച്ചു. കരിപ്പൂർ വിമാനത്താവള വികസനത്തിനായി എം.ഡി.എഫ് നൽകി വരുന്ന ശക്തമായ പിന്തുണ തുടരുമെന്നും . എം ഡി എഫ് അറിയിച്ചു.