മസ്‌കത്ത്: ഒമാനി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മഹ്‌മൂദ് അൽ ഹസാനി (65) അന്തരിച്ചു. റേഡിയോ- ടെലിവിഷൻ പ്രക്ഷേപകൻ, നടൻ, സംവിധായകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഞായറാഴ്ചയായിരുന്നു മരണം.
മത്രയിലാണ് മഹ്‌മൂദ് ജനിച്ചു വളർന്നത്. 1990 ൽ മഹ്മൂദ് മാധ്യമരംഗത്ത് പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മുഹമ്മദ് അൽ കിന്റിക്കൊപ്പം ഇൻഫർമേഷൻ മന്ത്രാലയത്തിലായിരുന്നു തുടക്കം. ശേഷം റേഡിയോയിലേക്ക് മാറി. മഹമൂദ് അൽ ഹസാനിയുടെ വിയോഗത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
…
