ഫീസ് അടച്ചില്ല; വിദ്യാ‍ര്‍ഥിയെ സ്കൂള്‍ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കണ്ണൂരിൽ ഫീസ് അടയ്ക്കാത്തതിന് എട്ടാം ക്ലാസുകാരനെ സ്കൂള്‍ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. സ്കൂൾ ജീവനക്കാരൻ ഇസ്മായിലിനതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിനും പരാതി നല്‍കി. പ്രവേശനദിവസം സ്കൂൾ ബസിൽ നിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കിയെന്ന് വിദ്യാർഥി പറഞ്ഞു.

വിദ്യാര്‍ഥിയെ സ്കൂള്‍ ബസില്‍നിന്ന് ഇറക്കിവിട്ടെന്ന പരാതിയില്‍ വീഴ്ച സമ്മതിച്ച്  SABTM സ്കൂള്‍ അധികൃതര്‍. കുട്ടി നേരിട്ടത് വലിയ അപമാനം. കുട്ടിയെ ഇറക്കിവിട്ട ഇസ്മായിലിനെതിരെ നടപടിയെടുക്കുമെന്ന് ഹെഡ്മാസ്റ്റര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇസ്മായില്‍ ജീവനക്കാരനല്ലെന്നും മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഭാഗമെന്നും വിശദീകരണം.