തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചവര്‍ കോവിഡ് ലക്ഷണം പരിശോധിക്കണം. ആന്റിജന്‍ ടെസ്റ്റ് ചെയ്യണം, ഫലം നെഗറ്റീവെങ്കില്‍ RT-PCR ചെയ്യണമെന്ന് ആരോഗ്യവകുപ്പ്. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിര്‍ബന്ധമാക്കി.
പനി ബാധിച്ചവര്‍ കോവിഡ് ലക്ഷണം പരിശോധിക്കണം. ആന്റിജന്‍ ടെസ്റ്റ് ചെയ്യണം, ഫലം നെഗറ്റീവെങ്കില്‍ RT-PCR ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തില്‍ നിലവിലുള്ളത് 1435 കോവിഡ് രോഗികളാണ്. എട്ട് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര് കേരളത്തിലാണ്.
‘ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ 4000 കടന്നു. കേസുകള്‍ 4026 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കൊവിഡ് മരണവും സ്ഥിരീകരിച്ചു.
നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്. ന്യുമോണിയ ബാധിതനായിരുന്ന 80 കാരനാണ് മരിച്ചത്. കേരളത്തില്‍ 19 പേര് കൊവിഡ് രോഗമുക്തരായി. ആക്ടീവ് കേസുകള്‍ 1416 ആയി കുറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
