ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ എം.ഇ. മീരാന്റെ പത്നി നബീസ മീരാൻ അന്തരിച്ചു

0
787

അടിമാലി: ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പരേതനായ എം.ഇ. മീരാന്റെ പത്നി നബീസ മീരാൻ (76) അന്തരിച്ചു. കബറടക്കം ഇന്നു വൈകിട്ട് നാലിന് അടിമാലി ജുമാ മസ്ജിദിൽ. അടിമാലി കൂമ്പൻപാറ ഫാത്തിമാ മാത സ്കൂൾ അധ്യാപികയായിരുന്ന നബീസ പിന്നീട് അടിമാലി ഈസ്റ്റേൺ പബ്ലിക് സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു.

പ്രമുഖ വ്യവസായ ഗ്രൂപ്പായ ഈസ്റ്റേൺ ഗ്രൂപ്പ് സ്ഥാപിക്കുന്നതിൽ എം.ഇ. മീരാനൊപ്പം പ്രവർത്തിച്ചു. മലയോര മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയ ഈസ്റ്റേൺ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെ ശക്തിയായിരുന്ന നബീസ മേഖലയിലെ സാമൂഹിക സാംസ്കാരിക വികസന പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 

ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടറും മീരാൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ നവാസ് മീരാൻ മകനാണ്. ഫിറോസ് മീരാൻ (വൈസ് ചെയർമാൻ, മീരാൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്), സോയ, നിസ എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ : ഷെറിൻ, ഐഷ, സജീത്ത് (ബിസിനസ്), സക്കീർ ( ചെയർമാൻ, മെർലിൻ ഇറ്റാലിയ).