സുഹൃത്തിനൊപ്പം ജോലിക്ക് പോകുന്നതിനിടെ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

0
260

കോഴിക്കോട്: കൈതപ്പൊയിലില്‍ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് മരിച്ചത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു.

നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.