‘വഴക്ക് പറഞ്ഞത് ആത്മഹത്യപ്രേരണയല്ല’; വിദ്യാർഥിയുടെ മരണത്തിൽ ജീവനക്കാരനെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി

ന്യൂഡൽഹി: വഴക്കു പറഞ്ഞത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്നു സുപ്രീം കോടതി. വഴക്കു പറഞ്ഞതിനെ തുടർന്നു വിദ്യാർഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സ്കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു നിരീക്ഷണം. 

മറ്റൊരു വിദ്യാർഥി നൽകിയ പരാതിയെ തുടർന്നാണു വഴക്കു പറഞ്ഞത്. ആ പരാതിയിൽ സ്വീകരിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. വഴക്കുപറയുന്നത് ഇത്ര വലിയ ദുരന്തമായി തീരുമെന്ന് ഒരു സാധാരണക്കാരനു സങ്കൽപിക്കാൻ കഴിയില്ല– കോടതി വ്യക്തമാക്കി.  കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി നേരത്തേ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.