പൊലീസിനു നേരേ വെടിയുതിർത്തു, തിരിച്ച് വെടിവച്ച് വനിതാ എസ്ഐ; 4 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

0
1037

പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് കീഴ്‌പ്പെടുത്തി വനിതാ സബ് ഇൻസ്പെക്ടർ സക്കീന ഖാൻ. പ്രതി കമൽ കിഷോറിനെയാണ് സബ് ഇൻസ്‍പെക്ടർ വെടിവച്ചു കീഴ്പ്പെടുത്തിയത്. മടേയ്ഗാഞ്ച് ഏരിയയില്‍ മേയ് 28നാണ് സംഭവം. പ്രദേശത്ത് പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

എന്നാൽ പൊലീസിനെ കണ്ടതോടെ പ്രതി ഇവരുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. തിരിച്ച് നടത്തിയ ആക്രമണത്തിൽ, എസ്ഐ സക്കീന ഖാൻ വച്ച വെടിയിൽ കിഷോറിന് പരുക്കേൽക്കുകയായിരുന്നു. പരുക്കേറ്റ പ്രതി കമാൽ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് സാക്കിന ഖാൻ കൗൺസലിങ് നൽകിയിരുന്നു. കമൽ കിഷോറിനെതിരെ നിരവധി ക്രമിനിൽ കേസുകൾ മുൻപ് റജിസ്റ്റർ ചെയ്തതായി ഡിസിപി പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക