ലണ്ടൻ: വിമാനയാത്രയ്ക്കിടെ ബിസിനസ് ക്ലാസ് ശുചിമുറിയിൽ നഗ്നനായി നൃത്തം ചെയ്ത കാബിൻ ക്രൂ അംഗം അറസ്റ്റിൽ. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്നാണ് സംശയിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ബ്രിട്ടിഷ് എയർവേസ് വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യാത്രക്കാർക്ക് ഭക്ഷണം നൽകുന്ന സമയത്ത് കാണാതിരുന്നതിനെത്തുടർന്ന് മറ്റ് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഇയാൾ ശുചിമുറിയിൽ നഗ്നനായി നൃത്തം ചെയ്യുന്നത് കണ്ടത്. ജീവനക്കാരന്റെ പെരുമാറ്റം കണ്ട് ആദ്യം മേലുദ്യോഗസ്ഥൻ ഞെട്ടിയെങ്കിലും യാത്രക്കാർക്കുള്ള പൈജാമ ധരിപ്പിച്ച് യാത്രയിലുടനീളം ഇയാളെ ഫസ്റ്റ് ക്ലാസ് കാബിനിൽ ഇരുത്തുകയായിരുന്നു.
ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇയാൾക്ക് വൈദ്യസഹായം നൽകുകയും പിന്നീട് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സർവീസിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.