ജറുസലം: ഫലസ്‌തീൻ പ്രദേശമായ വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മിഡിൽ ഈസ്റ്റ് ഉന്നത പ്രതിനിധി സംഘത്തെ തടയുമെന്ന് ഇസ്രായിൽ. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യു.എ.ഇ, ഖത്തർ, തുർക്കി, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച വെസ്റ്റ്ബാങ്കിലെത്തി ഫലസ്തീൻ അതോറിറ്റി പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഈ നീക്കം തടയുമെന്നും ഫലസ്‌തീൻ രാഷ്ട്രരൂപീകരണം അനുവദിക്കില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.





