ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിനതടവ്

0
918

ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിനതടവും 160,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായിരുന്ന ആല ഇരുപത്തിയാറാംകല്ല് സ്വദേശി ദയാലാലിനെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ആർ. മിനി ശിക്ഷിച്ചത്.

2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആത്മഹത്യക്ക് ശ്രമിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന യുവതിയെ വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പീഡിപ്പിച്ചു എന്നാണ് കേസ്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നത പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് കഠിന തടവും പിഴയും വിധിച്ച് കോടതി. കാട്ടാക്കട കുളത്തുമ്മൽ കുറുവാക്കോണം സ്വദേശി 65 വയസ്സുള്ള സത്യദാസിനാണ് കാട്ടാക്കട അതിവേഗ നാലു വർഷത്തെ കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചത്.