റാപ്പര്‍ വേടനെതിരെ വിദ്വേഷ പരാമര്‍ശം; കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
489

പോലീസ് സ്റ്റേഷനില്‍ ഹാജരായ മധുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കൊല്ലം: റാപ്പര്‍ വേടനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പോലീസ് സ്റ്റേഷനില്‍ ഹാജരായ മധുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സി പി എം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് എന്‍ ആര്‍ മധുവിനെതിരെ കേസെടുത്തത്. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നായിരുന്നു മധുവിന്റെ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലാണ് മധു വിദ്വേഷ പരാമര്‍ശം നടത്തിയത്.

വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടന്‍ നടത്തുന്നതെന്നും ഇതിനു പിന്നില്‍ രാജ്യത്തെ വിഘടിപ്പിക്കുന്നത് സ്വപ്നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും ആരോപിച്ച മധു ആളു കൂടാന്‍ വേടന്റെ പാട്ട് വെയ്ക്കുന്നവര്‍ നാളെ അമ്പല പറമ്പില്‍ കാബറെ ഡാന്‍സും വെയ്ക്കുമെന്നും പറഞ്ഞിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക