ചാവക്കാടിന്റെ പെരുമ ഉയർത്തി പാചക മത്സരത്തിൽ ഒന്നാമതായി “നമ്മൾ ചാവക്കാട്ടുകാർ” വനിതാ വിഭാഗം

0
445

റിയാദ്: റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ ചാവക്കാട്ടുകാർ സഊദി ചാപ്റ്റർ വനിതാ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തിരുവനതപുരം മുതൽ കാസർഗോഡ് വരെയുള്ള 18 പ്രാദേശിക സംഘടനകൾ പങ്കെടുത്ത മത്സരത്തിൽ രുചി, അലങ്കാരം, നിർമാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്.

ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈ പത്തിരി, മറ്റു വൈവിധ്യ വിഭവങ്ങളായ ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാ കറി, വാട്ടർ മിലൻ സമ്മർ കറി, ചക്ക പായസം തുടങ്ങിയവ അണി നിരത്തിയാണ് ഒന്നാം സ്ഥാനക്കാർക്കുള്ള ഒരു പവൻ സ്വർണ്ണവും മറ്റു സമ്മാനങ്ങൾക്കും അർഹരായത്.

അലങ്കാരത്തിനും മറ്റും യാതൊരുവിധ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും ഉപയോഗിക്കാതെ പ്രദർശിപ്പിച്ചത് പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശമാണ് നൽകുന്നതെന്ന് നമ്മൾ ചാവക്കാട്ടുകാർ വനിതാ വിഭാഗത്തെ പ്രധിനിധീകരിച്ചു കൊണ്ട് മത്സരത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഷെഹീറ ആരിഫ്, ഫസ്‌ന ഷാഹിദ്, റസീന സിറാജുദ്ധീൻ, സഫ്രീന ജാഫ്‌ഷിദ്, ഫിദ ഫെർമിസ്, റിജില ഫായിസ് തുടങ്ങിയവരാണ് പാചകങ്ങൾക്കും അലങ്കാരങ്ങൾക്കും നേതൃത്വം നൽകിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക