സഊദിയിലെ ജുബൈലില്‍ തമിഴ്‌നാട് സ്വദേശി വൈദ്യുതാഘാതമേറ്റു മരിച്ചു

0
1152

ദമാം: വൈദ്യുതാഘാതമേറ്റ് തമിഴ്‌നാട് സ്വദേശി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചു. തമിഴ്നാട്, കൂടല്ലൂര്‍, പണ്രുതി പെരിയപുരങ്കനി, അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ രാജമുരുകന്‍ പക്കിരിസാമി (40) ആണ് മരിച്ചത്. വാഹനം കഴുകുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.

മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. പക്കിരിസാമി, മീര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ശകുന്തളദേവി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക