ജുബൈൽ: ജുബൈലിൽ രണ്ട് ദിവസം മുമ്പ് ദിവസം മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ജുബൈൽ എസ് എം എച് കമ്പനി ജീവനക്കാരനായ ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യ മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പനക്കോട് റുബീന (35) യാണ് ജുബൈലിൽ മരണപ്പെട്ടത്. രണ്ട് മക്കളുടെ ഉമ്മയാണ്. മരണശേഷം തൊട്ടടുത്ത ദിവസങ്ങളിൽ മക്കളെ നാട്ടിലേക് അയച്ചിരുന്നു.
ഇക്കഴിഞ്ഞ 25 ന് ഞായറാഴ്ച ഉച്ചക്ക് ശേഷം മകൻ സ്കൂൾ വിട്ട് വന്നപ്പോൾ വീട്ടിൽ നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്കൂളിൽ അയച്ചു വീട്ടിൽ വിശ്രമിക്കുമ്പോൾ ഹൃദയ ആഘാതം മൂലം വീട്ടിൽ മരിച്ചു കിടക്കുന്നതായിട്ടാണ് കാണപ്പെട്ടത്.
അംജദ് അബ്ദുൽ മജീദ് (ഇന്ത്യൻ സ്ക്കൂൾ ജുബൈൽ), അയാൻ അബ്ദുൽ മജീദ് (പ്രൈവറ്റ് സ്‌കൂൾ), എന്നിവർ മക്കളാണ്. പിതാവ് : കരിമ്പനക്കോട് അബൂബക്കർ, മാതാവ്: റംല.
മരണാനന്തരനടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് 29 മെയ് വ്യാഴം വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകും. കുടുംബം ചുമതലപെടുത്തിയ പ്രകാരം ജുബൈൽ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തിൽ കുടുംബ സുഹൃത്തുക്കളായ മുഹാജിർ, അബ്ദുൽ അസീസ്, വെൽഫയർ വിഭാഗം അംഗങ്ങളായ അൻസാരി നാരിയ, ഹനീഫ കാസിം, ഖോബാർ കെഎംസിസി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട് എന്നിവർ സഹായികളായിരുന്നു.
