ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ കായികാധ്യാപകന്‍ അഹമ്മദ് കുട്ടി നിര്യാതനായി

0
238

അരീക്കോട്: ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ കായികാധ്യാപകന്‍ താഴത്തങ്ങാടി പള്ളിക്ക് സമീപം താമസിച്ചിരുന്ന കല്ലുവെട്ടിക്കുയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞി നാട്ടിൽ നിര്യാതനായി. എഴുപത്തിയേഴ്‌ വയസായിരുന്നു.

സ്‌പോര്‍ട്‌സ് സാംസ്‌കാരിക മേഖലയില്‍ സജീവമായിരുന്ന അദ്ദേഹം പ്രമുഖ സംഗീത സംവിധായകന്‍ കെവി അബൂട്ടി മാഷുടെ സഹോദരനാണ്.

ഭാര്യ: റസിയ. മക്കള്‍: മഞ്ജിത്ത് സക്കീര്‍ (മഞ്ചു), റനൂം അഹമ്മദ്, സാജിദ് റഹ്‌മാന്‍. മരുമക്കള്‍ അജ്‌ന, സിത്താര. പരേതനായ കെവി മുഹമ്മദ്, ആമിനക്കുട്ടി, കദീജ, നാസിറ, നഫീസ എന്നിവര്‍ സഹോദരങ്ങളാണ്.