കണ്ണൂര്‍: പി.വി അന്‍വറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.. ചെറുതായാലും വലുതായാലും അന്‍വറിന്റെ വോട്ട് നിര്‍ണായകമാണ്. അന്‍വറിനെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
‘അൻവറിനെ മുന്നണിയിൽ എടുക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കുക എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. അന്‍വറിനെ ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനമെടുക്കേണ്ടതല്ല. മുസ്ലിം ലീഗിന് അൻവറിനെ കൊണ്ടുവരുന്നതിൽ താൽപര്യമുണ്ട്. അന്‍വര്‍ മുന്നണിയിൽ വന്നിട്ട് എതിരഭിപ്രായം പറയാൻ പറ്റില്ല’.ഭാവിയിൽ യുഡിഎഫിന് അൻവർ ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ.സുധാകരന് പറഞ്ഞു.
ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ; ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം’: കെ മുരളീധരൻ
യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സ്ഥാനാർത്ഥി വിഷയത്തിലും തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി വി അൻവറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അൻവർ ആദ്യം യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമെന്നും കെ മുരളീധരൻ പറഞ്ഞു.
അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂടിയാലോചനയിലാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ലീഗ് നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. മുതിർന്ന നേതാക്കളുമായാണ് ആശയ വിനിമയം നടത്തുന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.