ഫൈനൽ എക്സിറ്റടിച്ച് നാട്ടിൽ പോവാതെ കാലാവധി കഴിഞ്ഞവർക്ക് തടസ്സം തീർക്കാനായി പുതിയ നടപടിയുമായി ജവാസാത്

0
1262

ദമാം: നാട്ടിലേക്ക് പോവാനായി ഫൈനൽ എക്സിറ്റ് വിസയടിച്ച് നിശ്ചിത ദിവസത്തിനകം പോവാൻ കഴിയാതെ കാലാവധി കഴിഞ്ഞവർക്ക് തടസം തീർക്കാനായി പുതിയ നടപടിയുമായി സഊദി ജവാസാത്. ഇങ്ങനെയുള്ളവർക്ക് പിന്നീട് നേരിടുന്ന യാത്രാ തടസം മാറ്റാനായി ഏറെ പ്രയാസം തീർത്തിരുന്ന പഴയ വ്യവസ്ഥക്ക് പകരമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതോടെ ഫൈനൽ എക്‌സിറ്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ സഊദിയിൽ നിന്ന് പോകാത്തവർക്ക് പുതിയ നടപടിയിലൂടെ തടസം മാറ്റി നാട്ടിൽ പോകാനാകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കിഴക്കൻ സഊദിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ എംബസി വളണ്ടിയറുമായ സൈഫുദ്ധീൻ പൊറ്റശേരി എംബസി നിർദേശത്തോടെ നടത്തിയ അന്വേഷണത്തിലാണ് നടപടിയായത്. ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഇന്ത്യൻ എംബസിയും തൊഴിൽ വകുപ്പും ചേർന്ന് ഫൈനൽ എക്സിറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വം വന്നപ്പോൾ പ്രയാസത്തിലായ പലരും ജുബൈലിലെ ഇന്ത്യൻ എംബസിയുടെ വോളണ്ടിയറും പ്രവാസി വെൽഫെയർ ജന സേവന വിഭാഗം കോഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ബന്ധപ്പെട്ടിരുന്നു. പിന്നാലെ, അദ്ദേഹം ജുബൈൽ ജവാസാത്ത് മുദീറുമായി സന്ദർശനം നടത്തി വ്യക്തത വരുത്തുകയായിരുന്നു. ഫൈനൽ എക്‌സിറ്റ് ഉണ്ടായിട്ടും പ്രസ്തുത വിസയിൽ നാട്ടിൽ പോകാത്തവർക്ക് നേരത്തെ ആയിരം റിയാലിൻ്റെ ബാങ്ക് ഡ്രാഫ്റ്റ് ജവാസാത്തിൽ നേരിട്ട് നൽകി രസീതി വാങ്ങി ബ്ലോക്ക് നീങ്ങുന്ന നടപടിയായിരുന്നു ഉണ്ടായിരുന്നത്.

ബാങ്ക് ഡ്രാഫ്റ്റ് നേടാനും പിന്നാലെ നടക്കാനും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ പഴയ വ്യവസ്ഥ മാറി പകരം സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാങ്ക് ഡ്രാഫ്റ്റ് നേടുന്നതിന് പകരം, ജവാസാത്തിൽ നേരിട്ട് ചെന്ന് എ ടി എം വഴിയോ ഓൺലൈൻ പെയ്മെൻ്റ് വഴിയായോ പണമടക്കാനുള്ള പെയ്മെൻ്റ് നമ്പർ (റകുമുസ്സദ്ദാദ്) സംഘടിപ്പിച്ച് ആയിരം റിയാൽ അടക്കുന്ന പുതിയ രീതിയാണ് നിലവിലുള്ളത്. പണം അടച്ച ശേഷം വീണ്ടും ജവാസാത്തിനെ സമീപിച്ച് നിലവിലുള്ള ബ്ലോക്ക് നീക്കിയാൽ മാത്രമേ വീണ്ടും നടപടികൾ പൂർത്തീകരിച്ച് ഫൈനൽ എക്സിറ്റടിക്കാൻ കഴിയൂ എന്നതാണ് ജവാസാത്ത് മുദീറും സൈഫുദ്ദീൻ പൊറ്റശ്ശേരിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയത്.

ഇഖാമ കാലാവധി കഴിഞ്ഞ് ലേബർ ഓഫീസ് വഴി ഫൈനൽ എക്സിറ്റ് ലഭിക്കാനായി ഇന്ത്യൻ എംബസി വഴി അപേക്ഷ നൽകിയ പലർക്കും നേരത്തേ കാലാവധി കഴിഞ്ഞ ഫൈനൽ എക്സിറ്റ് നിലവിലുള്ളതിനാൽ സിസ്റ്റം ബ്ലോക്കായിരുന്നു. അടുത്തിടെ ജുബൈലിൽ നടന്ന വിഷയത്തിൽ ഇടപെട്ട എംബസി, ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി നിർദേശം നൽകിയതോടെയാണ് ജുബൈൽ ജവാസാത്ത് മുദീറുമായി സൈഫുദ്ധീൻ പൊറ്റശെരി കൂടിക്കാഴ്ച നടത്തി വിഷയത്തിൽ വ്യക്തത വന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക